ബംഗളൂരു: കുർക്കുറെ പായ്ക്കറ്റിന്റെകൂടെ ലഭിക്കുന്ന പ്ലാസ്റ്റിക്ക് പന്ത് വിഴുങ്ങി അഞ്ചുവയസുകാരന് ദാരുണാന്ത്യം. മൈസൂരു ജില്ലയിലുണ്ടായ ദാരുണ സംഭവത്തിൽ സന്തോഷ്-ഐശ്വര്യ ദമ്പതികളുടെ ഏക മകൻ മുകുന്ദ് മയൂരാണ് മരിച്ചത്.
സംഭവത്തിൽ ഹുൻസൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൈസൂരുവിൽ ഈ വർഷം തന്നെ നടക്കുന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത്.
മൈസൂരിലെ ഹുൻസൂരിൽ പൂജയ്ക്കായി സൂക്ഷിച്ചിരുന്ന ഉണങ്ങിയ ചെമ്പരത്തിപ്പൂവ് തൊണ്ടയിൽ കുടുങ്ങി ആറര മാസം പ്രായമുള്ള ചിന്മയ് ഗൗഡ എന്ന കുഞ്ഞ് മരിച്ചിരുന്നു.